¡Sorpréndeme!

മുത്തലാഖ് നിരോധന ബിൽ ലോക്സഭ പാസ്സാക്കി | Oneindia Malayalam

2017-12-29 372 Dailymotion

triple talaq bill passed in loksabha

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലോക്സഭയിൽ ബിൽ പാസാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷാംഗങ്ങൾ ബില്ലിൽ ഭേദഗതി വരുത്തണമെന്ന് നിർദേശം വച്ചെങ്കിലും ഇതെല്ലാം ലോക്സഭ വോട്ടിനിട്ട് തള്ളി. തുടർന്നാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ പാസാക്കിയത്. വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കിയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. മുത്തലാഖ് ബിൽ ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്.